ThrissurLatest NewsKeralaNattuvarthaNews

വൈ​ദ്യു​തി ട​വ​ർ വീ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം : ഒരാൾ ​ഗുരുതരാവസ്ഥയിൽ

അ​സാം ര​ഥ​പൂ​ർ സ്വ​ദേ​ശി ഇ​സാ​ക്ക് കു​ജൂ​ർ (25) ആ​ണ് മ​രി​ച്ച​ത്

ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വൈ​ദ്യു​തി ട​വ​ർ വീ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​സാം ര​ഥ​പൂ​ർ സ്വ​ദേ​ശി ഇ​സാ​ക്ക് കു​ജൂ​ർ (25) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിലാണ്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ വെ​ള്ളാ​നി ക​ല്ല​ട വീ​ട്ടി​ൽ ബാ​ല​ന്‍റെ പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​വ​ർ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ക​രാ​ർ ജീ​വ​ന​ക്കാ​രാ​യ നാ​ലു​പേ​ർ ട​വ​ർ അ​ഴി​ച്ചു മാ​റ്റു​വാ​ൻ എ​ത്തി​യെ​ങ്കി​ലും അ​സാം സ്വ​ദേ​ശി​ക​ളാ​യ ഇ​സാ​ക്കും ജോ​സ​ഫും മാ​ത്ര​മാ​ണ് ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. ട​വ​ർ ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ‘ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകണം, എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ’: മാക്രോണിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ട​വ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രാണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്. എന്നാൽ, ഇ​സാ​ക്ക് മ​രിക്കുകയായിരുന്നു. ജോ​സ​ഫി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും ആ​ദ്യം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് കാ​ട്ടൂ​ർ പൊ​ലീ​സും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button