Latest NewsKeralaNews

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്: കെ ശങ്കരനാരായണന്റെ വിയോഗത്തിൽ അ‌നുശോചിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ. ശങ്കരനാരായണന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യക്തിപരമായി ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വർഷം യു.ഡി.എഫിനെ നയിച്ച നേതാവാണ് അദ്ദേഹമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടു.

“കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്ന ശങ്കരനാരായണൻ മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. പരന്ന വായനയും കക്ഷി രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങളും ശങ്കരനാരായണന് എന്നും കരുത്തായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button