ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

ഇന്റർവ്യൂന് വിളിക്കുന്നത് അവർക്ക് വ്യൂസ് കൂട്ടാൻ, അതിലൂടെ അവർ പൈസയുണ്ടാക്കട്ടെ: ഗായത്രി

കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗായത്രി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.

ഇപ്പോൾ അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തെ തുടർന്ന്, സിനിമയോടൊപ്പം ട്രോളുകളിലും താരം നിറഞ്ഞു നിൽക്കുന്നുണ്ട്.

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട: ഒരുകോടി രൂപയുമായി ദമ്പതികൾ പിടിയിൽ

പലപ്പോഴും താൻ ഇന്റർവ്യൂകൾക്ക് നിന്ന് കൊടുക്കാറില്ലെന്നും അവർ എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്, തനിക്കറിയാമെന്നും ഗായത്രി പറയുന്നു. അവർക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റർവ്യൂന് വിളിക്കുന്നതെന്നും അതിലൂടെ അവർ പൈസയുണ്ടാക്കട്ടെയെന്നും താരം കൂട്ടിച്ചേർത്തു.

വലിയ സംവിധായകരുടെ കൂടെ ജോലി ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ, അവർക്ക് താൻ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ലെന്നും ഗായത്രി പറയുന്നു. അതായിരിക്കാം തന്നെ അവർ സിനിമകളിലേക്ക് വിളിക്കാത്തതെന്നും ഗായത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button