ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 16 യൂട്യൂബ് ചാനലുകളും ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഐടി നിയമം അനുസരിച്ചാണ് നിരോധനം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
read also: എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറ് ചാനലുകൾ ഇതിൽ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ, 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Post Your Comments