ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളുമായി ശക്തമായ ബന്ധവും സൗഹൃദവും സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ റഷ്യയുടെ സഹായം ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്കയില്‍ സന്ദര്‍ശനം തുടരുന്ന കേന്ദ്ര മന്ത്രി വിദേശമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന നടത്തിയത്. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക സ്പ്രിംഗ് മീറ്റിംഗില്‍ പങ്കെടുക്കാനാണ് നിര്‍മല സീതാരാമന്‍ അമേരിക്കയിലെത്തിയത്.
Read Also : ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണം പിടികൂടി
ഇന്ത്യ സൈനികോപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിനെ തിരഞ്ഞെടുക്കാം, പക്ഷേ നിങ്ങളുടെ അയല്‍ക്കാരനെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഇന്ത്യയ്ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് മാറാന്‍ സാധിക്കില്ല. അതിനാല്‍ വിശാലമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു. റഷ്യയില്‍ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങിയത് ചൂണ്ടിക്കാട്ടി, അമേരിക്ക-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
Post Your Comments