കൊച്ചി: ആലുവയിലെ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ മരണത്തില്‍, ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് ആരോപണം. കേസില്‍, സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ദില്‍ഷാദ് സലീം രംഗത്ത് എത്തി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിക്കും. സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്ന് പിതാവ് കുറ്റപ്പെടുത്തി.
ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷന്‍ സിഐ സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചാണ് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്. കേസ് അന്വേഷണത്തില്‍ ഗുരുതരമായ അലംഭാവം ഉണ്ടായതായും മോഫിയയുടെ പിതാവ് പറഞ്ഞു. മോഫിയയുടെ മരണത്തില്‍ സിഐയ്ക്ക് പങ്കുണ്ട്. സിഐയ്ക്ക് എതിരായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് അയച്ചത്. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.
നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സുധീറിനെ കഴിഞ്ഞ ദിവസമാണ് ജോലിയില്‍ തിരിച്ചെടുത്തത്.
Post Your Comments