ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാര്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യ. എയര്‍ ലൈന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാര്‍സ്പോര്‍ട്ട് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കുലറും ഐഎടിഎ പുറപ്പെടുവിച്ചു. ടൂറിസ്റ്റ് വിസയില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എത്താന്‍ സാധിക്കില്ല.
Read Also : അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ്: കേന്ദ്ര സർക്കാർ പദ്ധതി കേരളത്തിലും
ചൈനീസ് യൂണിവേഴ്സിറ്റികളില്‍ ഏകദേശം 22,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കൊറോണയുടെ തുടക്കത്തില്‍ 2020ല്‍ ഇവര്‍ ഇന്ത്യയിലേക്ക് തിരികെ എത്തിയിരുന്നു. ഇവര്‍ക്ക് ഇതുവരെ ഫിസിക്കല്‍ ക്ലാസുകളില്‍ പങ്കെടുക്കാനായിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലാണ് ഇവര്‍ ഇതുവരെ പങ്കെടുത്തിരുന്നത്. ചൈനീസ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് വിസ റദ്ദാക്കിയത്.
ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ ഇനി മുതല്‍ ഉണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. പത്ത് വര്‍ഷത്തെ കാലാവധിയാണ് ടൂറിസ്റ്റ് വിസകള്‍ക്കുള്ളത്.
Post Your Comments