മസ്‌കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. മെയ് ഒന്ന് ഞായറാഴ്ച മുതൽ മെയ് അഞ്ച് വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചത്. സർക്കാർ- സ്വകാര്യ മേഖലകൾക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധിക്ക് ശേഷം മെയ് എട്ട് ഞായർ മുതൽ ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Also: കന്യാകുമാരിയെയും കശ്മീരിനെയും ഒറ്റ റോഡുകൊണ്ട് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം, രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റും കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.
ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.
Post Your Comments