Latest NewsIndia

കാശ്മീരിൽ സ്ഫോടനം: നടന്നത് പ്രധാനമന്ത്രി സന്ദർശനം നടത്താനിരുന്ന സ്ഥലത്തിനടുത്തായി

ജമ്മുവിലെ ബിഷ്‌നയിലെ ഈ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ സ്‌ഫോടനം കേട്ടതായി പോലീസ് അറിയിച്ചു.

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാൻ സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം 8 കിലോമീറ്റർ അപ്പുറത്തായാണ് സ്ഫോടനം നടന്നത്. ജമ്മുവിലെ ലാലിയാന ഗ്രാമത്തിലായിരുന്നു സംഭവം.
ജമ്മുവിൽ, ബിഷ്ന മേഖലയിലെ ഈ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ സ്‌ഫോടനം കേട്ടതായി പോലീസ് അറിയിച്ചു.

പ്രധാനമന്ത്രി മോദി ഞായറാഴ്ച സന്ദർശിക്കുന്ന സാംബ ജില്ലയിലെ പള്ളിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ലാലിയാന ഗ്രാമം. പുലർച്ചെ 4.30 ഓടെ കാർഷിക മേഖലയിൽ നടന്ന ഈ സ്‌ഫോടനത്തെ തുടർന്ന്, ഒരു ചെറിയ ഗർത്തം രൂപപ്പെട്ടിരുന്നു. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധം അദ്ദേഹം തള്ളിക്കളഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടിമിന്നൽ മൂലമോ അല്ലെങ്കിൽ ഒരു ചെറിയ ഉൽക്കാശിലയോ ആയിരിക്കാം ശബ്ദം പോലെയുള്ള സ്ഫോടനം ഉണ്ടായതെന്ന് അദ്ദേഹം പ്രാദേശിക ഗ്രാമീണരെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു.

അതേസമയം, പഞ്ചായത്തി രാജ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ നിന്ന് അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിലെ 30,000 പഞ്ചായത്തി രാജ് അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button