KollamLatest NewsKeralaNattuvarthaNews

മാതാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം : മകന്‍ പൊലീസ് പിടിയില്‍

ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജു (36) ആണ് അറസ്റ്റിലായത്

ചാത്തന്നൂര്‍: വയോധികയായ മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജു (36) ആണ് അറസ്റ്റിലായത്. ചാത്തന്നൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഇയാളോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലാണ് മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചത്. മാതാവിന്‍റെ പരാതിയില്‍ നരഹത്യാ ശ്രമത്തിനും പരിക്കേല്‍പ്പിച്ചതിനും ചാത്തന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

Read Also : ‘സാധാരണക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ പാർട്ടി നശിക്കും’: കെ സുധാകരന്‍

ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, സലിം, എ.എസ്.ഐമാരായ അനില്‍കുമാര്‍, ബിജു, രാജേഷ്‌കുമാര്‍, സി.പി.ഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button