തിരൂർ: തീരദേശ മേഖലയിൽ വിൽപനക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുൻഷിയെയാണ് (35) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻഷിയുടെ വീടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലിൽ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ടു ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
Read Also : അമിത വ്യായാമം ആരോഗ്യത്തിന് ഹാനികരം!
പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ തിരൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിത, പ്രിവന്റിവ് ഓഫീസർമാരായ വി.കെ. സൂരജ്, എൽ. ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ്, സുമേഷ്, റിൻജോ വർഗീസ്, ഡ്രൈവർ പ്രമോദ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments