
അബുദാബി: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച്ച കിഴക്ക്, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മേഘാവൃതമായ കാലാവസ്ഥയായിരിക്കും അടുത്തയാഴ്ച്ച അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
താപനില കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
Post Your Comments