മുംബൈ: ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ അവസാന ഓവറിലെ നോബോളിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. അമ്പയറാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അതില്‍ നമുക്കൊന്നും ചെയ്യാനാകില്ലെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.
‘അതൊരു ഫുള്‍-ടോസ് ബോളായിരുന്നു. ബാറ്റ്സ്മാന് ഒരു നോ-ബോള്‍ ആഗ്രഹിച്ചു. പക്ഷേ അമ്പയർ അത് നല്‍കിയില്ല. അതില്‍ നമുക്കൊന്നും ചെയ്യാനാകില്ല. മൂന്ന് സിക്സറുകള്‍ വഴങ്ങിയതിന് ശേഷം ഒരു തിരിച്ചുവരവ് നടത്തുന്നത് ഒരു ബോളര്‍ക്ക് എളുപ്പമല്ല. ഞങ്ങള്‍ അവന്റെ ചുറ്റും നിന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുകയും ചെയ്തു. പ്ലാന്‍ മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിനാല്‍ കളി തടസ്സപ്പെട്ട സമയം ബോളര്‍ക്ക് ആശ്വാസം നല്കാന് ഞങ്ങള്‍ ആ അവസരം ഉപയോഗിച്ചു’ സഞ്ജു പറഞ്ഞു.
Read Also:- ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ
മത്സരം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Post Your Comments