KeralaCinemaMollywoodLatest NewsNewsEntertainment

ഏത് മേഖലയിലാണെങ്കിലും പൃഥ്വിയും ഇന്ദ്രജിത്തും ഒന്നാമത് എത്തും: എം.വി പിള്ള

കൊച്ചി: മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പല രംഗങ്ങളിലും ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും അവര്‍ ഒന്നാമത് തന്നെ എത്തുമെന്ന് പറയുകയാണ് മല്ലിക സുകുമാരന്റെ സഹോദരന്‍ എം.വി പിള്ള. ഇരുവരുടെയും കഴിവ് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു. ബിഹൈന്റ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു അമ്മാവന്‍ എന്ന രീതിയില്‍ ഞാന്‍ ഒരു ഉപദേശവും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൊടുത്തിട്ടില്ല. ഞങ്ങളുടെ കുടുബത്തില്‍ ആരെയും അങ്ങനെ വിളിച്ചിരുത്തി ഉപദേശം കൊടുക്കാറില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പല മൂല്യങ്ങള്‍ കാണാന്‍ കഴിയും. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും എല്ലാ കുടുബാംഗങ്ങളോടും സ്നേഹവും അടുപ്പവുമുണ്ട്. ഒരു അമ്മാവന്‍ എന്ന രീതിയില്‍ അവരെ വഴക്ക് പറയേണ്ട ആവശ്യം ഒരിക്കലും എനിക്ക് വന്നിട്ടില്ല. അതിന്റെ ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും ഞങ്ങളുടെ പ്രതീക്ഷയെ കവിഞ്ഞ് നന്നായി വന്നിട്ടുണ്ട്. രണ്ട് പേരും വളരെ മിടുക്കന്മാരാണ്.

Also Read:ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്

രാജുവിന്റെയും ഇന്ദ്രന്റെയും മക്കളും വളരെ മിടുക്കികളാണ്. എനിക്ക് തോന്നുന്നു, ഈ ഇന്റര്‍നെറ്റും ഇന്‍ഫോര്‍മെഷന്‍ ടെക്ക്നോളജിയുമാണ് അവരെ മിടുക്കന്മാരാക്കുന്നത്. അവരോട് ഏത് വിഷയത്തെ കുറിച്ച് സംസാരിച്ചാലും അവർ വളരെ ശ്രദ്ധയോടെ കേട്ടിരിക്കും. രാജുവിന്റെ മകള്‍ അലംകൃത നല്ല കുസൃതിയാണ്. അവള്‍ നന്നായി കവിത എഴുതും. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശ്രദ്ധ വേറെ ഒന്നിലേക്കും തിരിഞ്ഞ് പോകില്ല. അവള്‍ക്ക് വായിക്കാനും എഴുതാനും ഒരുപാട് ഇഷ്ടമാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ അവളെ കൊണ്ട് പോയി കഴിഞ്ഞാല്‍ എല്ലാവരെയും അവള്‍ സന്തോഷിപ്പിക്കും’, എം.വി പിള്ള കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button