Latest NewsKeralaNews

കെ റെയിൽ പറിക്കുന്ന സുധാകരനും ചാവേറുകളും, എന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം: എം.വി ജയരാജൻ

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കടുത്ത വാക്കുകളാണ് ജയരാജൻ പ്രയോഗിക്കുന്നത്. സുധാകരനും ചാവേറുകളുമാണ് കെ റെയിൽ കല്ല് പറിക്കാന്‍ നടക്കുന്നതെന്നും, കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയതെന്നും ജയരാജൻ ആരോപിച്ചു.

കെ റെയില്‍ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കേസെടുത്ത് ഉടന്‍ ജയിലിലടക്കണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യു.ഡി.എഫും ഘടകക്ഷികളുമെന്ന് പരിഹസിച്ച അദ്ദേഹം, ആ മുങ്ങിക്കപ്പലിൽ നിന്നും രക്ഷപ്പെടണമെങ്കില്‍ ഇപ്പോൾ മാത്രമാണ് അവസരമുള്ളതെന്നും പറഞ്ഞു.

Also Read:വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ

‘കോണ്‍ഗ്രസാണ് യു.ഡി.എഫിലെ കക്ഷികളെ കടലില്‍ മുക്കുന്നത്. ആ പാര്‍ട്ടികള്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കാന്‍ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സി.പി.ഐ.എമ്മിലേക്ക് വരുന്നുണ്ട്’, ജയരാജൻ പറഞ്ഞു.

അതേസമയം, മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചിരുന്നു. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ഇ.പി. ജയരാജന് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button