തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സി.പി.എം നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ജയരാജന് ബി.ജെ.പിയില്‍ ചേരാനല്ല, മറിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂർ അടക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ ഉറപ്പിക്കാനാണ്. അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതൊന്നും യു.ഡി.എഫിന്‍റെ ജയത്തെ ബാധിക്കില്ല. ഒരുപക്ഷേ, ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കും. യു.ഡി.എഫ് 30,000ത്തിനും 50,000ത്തിനും ഇടക്ക് വോട്ടിന് ജയിക്കുമെന്നും’- കെ. മുരളീധരൻ പറഞ്ഞു.
Post Your Comments