News

‘എന്റെ സുന്ദരമായ രാജ്യം, ഭൂമിയിലെ തന്നെ ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം’: പത്താന്റെ ട്വീറ്റിനു മറുപടിയുമായി അമിത് മിശ്ര

ന്യൂഡൽഹി: ഇന്ത്യയെ കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ ട്വീറ്റിന് മറുപടിയുമായി സഹതാരം അമിത് മിശ്ര. ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ ട്വീറ്റിന് വെള്ളിയാഴ്ചയാണ് അമിത് മിശ്ര മറുപടി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ ചേരി തിരിഞ്ഞുള്ള വലിയ ചർച്ചകൾ നടക്കുന്നത്. ‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…’ എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്.

ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങൾ വരുന്നതിനിടയിലാണ് അമിത് മിശ്രയുടെ മറു ട്വീറ്റ്. പകുതിയിൽ അവസാനിപ്പിച്ച ട്വീറ്റ് അമിത് മിശ്ര പൂർത്തീകരിച്ചു. ‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു… എന്നായിരുന്നു അമിത് മിശ്രയുടെ മറു ട്വീറ്റ്. ഇരു താരങ്ങളും കൃത്യമായി എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ലെങ്കിലും ഇരു ചേരികളായി തിരിഞ്ഞുള്ള വാക് പോര് മുറുകുകയാണെന്നാണ് റിപ്പോർട്ട്‌.

shortlink

Post Your Comments


Back to top button