Latest NewsMobile PhoneTechnology

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍മാര്‍ക്ക് ഫോണ്‍ നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന സൂചന.

100 കോടി സ്മാര്‍ട് ഫോണുകളെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിനും ആന്‍ഡ്രോയിഡ് 9.0 പൈയ്ക്കും ഇടയിലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ക്കാണ് ഈ ഹാക്കിങ് ഭീഷണി. സൂക്ഷിച്ചില്ലെങ്കില്‍ ഈ മാല്‍വെയര്‍ നിങ്ങളുടെ സ്മാര്‍ട് ഫോണുകളെയും ആക്രമിക്കാന്‍ സാധ്യതയുണ്ട്. മാല്‍വെയര്‍ ആക്രമണം നടന്നാല്‍ പിന്നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ പൂര്‍ണ നിയന്ത്രണം പിന്നെ ഹാക്കര്‍മാരുടെ കയ്യിലാകും.

അജ്ഞാത കോണ്‍ടാക്റ്റ് വഴി ലഭിക്കുന്ന വിഡിയോ പ്ലേ ചെയ്യുകയോ സംശയാസ്പദമായ വെബ്സൈറ്റില്‍ നിന്ന് വീഡിയോ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജൂലൈ അപ്ഡേറ്റില്‍ ഗൂഗിള്‍ ഇതിനകം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button