Latest NewsKeralaNews

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: നാല് യാത്രക്കാരിൽ നിന്നായി മൂന്നേ മുക്കാൽ കിലോ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും  സ്വർണ്ണവേട്ട. മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതവുമായി  മലപ്പുറം, വയനാട് സ്വദേശികളായ നാല് യാത്രക്കാര്‍ പിടിയിലായി.

ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടിച്ചെടുത്തത്. ഡി.ആർ.ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഇന്ത്യൻ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, ബഹ്‌റിനിൽ നിന്നും ഗൾഫ് എയറിലെത്തിയ മലപ്പുറം അമരമ്പലം സ്വദേശി സക്കീർ, വയനാട് അമ്പലവയൽ സ്വദേശി മുഹമ്മദ് ഫൈസൽ, മലപ്പുറം മഞ്ചേരി പുൽപറ്റ സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button