CricketLatest NewsNewsSports

ഈ അവസ്ഥയിൽ ക്യാപ്റ്റനെ സഹായിക്കേണ്ടത് സീനിയർ താരങ്ങളുടെ ഉത്തരവാദിത്വമാണ്: ക്രിസ് ലിൻ

മുംബൈ: ഐപിഎൽ പുതിയ സീസണിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തുകയാണ് മുൻ താരം ക്രിസ് ലിൻ. 11 പേരുടെ ഒരു സംഘമല്ലെന്നും മറിച്ച് 11 വ്യക്തികളാണ് സീസണിൽ മുംബൈയ്ക്കായി കളത്തിലിറങ്ങുന്നതെന്നും ലിൻ പറഞ്ഞു. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

‘നിങ്ങൾ പോയിന്റ് പട്ടികയിൽ താഴെയായിരിക്കുമ്പോൾ, പ്രത്യേകിച്ച് ഇങ്ങനെ ഒരു അവസ്ഥയിൽ ക്യാപ്റ്റനെ സഹായിക്കേണ്ടത് സീനിയർ താരങ്ങളുടെ ഉത്തരവാദിത്വമാണ്. പൊള്ളാർഡ് കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത കാര്യങ്ങളാണ് ഇതൊക്കെ. എന്നാൽ, ഈ വർഷം ഇതുവരെ മുംബൈയിൽ അത് കണ്ടിട്ടില്ല. കാരണം, അവർ ചെറിയ ഗ്രൂപ്പുകളായി വേർപിരിയാൻ തുടങ്ങിയിരിക്കുന്നു. ഇത് ശുഭസൂചന അല്ല. ഡ്രസിങ് റൂം അന്തരീക്ഷം പഴയ പോലെ അല്ല’ ക്രിസ് ലിൻ പറഞ്ഞു.

Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ

അതേസമയം, ഒരു ഐപിഎൽ സീസണിലെ ആദ്യത്തെ ഏഴ് മത്സരവും തോൽക്കുന്ന ആദ്യത്തെ ടീമായി മുംബൈ ഇന്ത്യൻസ് മാറി. ഐപിഎൽ ചരിത്രത്തിൽ മുൻപ് ടീമുകൾ സീസണിലെ ആദ്യത്തെ ആറ് കളികൾ തോറ്റിട്ടുണ്ട്. 2013ൽ ഡൽഹി, 2019ൽ ബാംഗ്ലൂർ ടീമുകൾക്കാണ് അത്തരത്തിൽ സംഭവിച്ചത്. ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തോറ്റതോടെ മുംബൈ ഇന്ത്യൻസ് ടീം മറികടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button