USALatest NewsKerala

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം ആര്‍ക്കും ചുമതലയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സകള്‍ക്കായി നാളെ അമേരിക്കയിലേക്ക് പോകും.18 ദിവസത്തേക്കാണ് യാത്ര. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ നടക്കുന്നത്. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകുന്നുണ്ട്. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തും.

മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9 മണിക്ക് ഓണ്‍ലൈനായി ചേരും. മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരി 15 മുതല്‍ 26 വരെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നത്തെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയാണ് ചെലവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button