Latest NewsYouthNewsMenWomenBeauty & StyleLife StyleHealth & Fitness

വൈറ്റ് ഹെഡ്‌സ് ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ

ഓട്‌സ് ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍, ഓട്‌സ് ഉപയോഗിക്കുന്നത് സൗന്ദര്യത്തിനാണെങ്കില്‍ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങളും ചില്ലറയല്ല. രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ് അല്‍പം നാരങ്ങ നീര് അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും വൈറ്റ് ഹെഡ്‌സ് എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഇത് ചെയ്താല്‍ ഒരാഴ്ച കൊണ്ട് ഇത്തരം പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡ കൊണ്ട് വൈറ്റ് ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തില്‍ വെള്ളത്തില്‍ ചാലിച്ച് വൈറ്റ് ഹെഡ്‌സിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ വൈറ്റ്‌ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാവുന്നു. ആഴ്ചയില്‍ വെറും മൂന്ന് തവണ മാത്രം ചെയ്താല്‍ മതി. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഇത് ഉപയോഗിക്കരുത്.

Read Also : 108 ആം​ബു​ല​ൻ​സ് എ​യ്സു​മാ​യി കൂട്ടി​യി​ടി​ച്ച് അപകടം : ടെ​മ്പോ ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്

നാരങ്ങ നീര് കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. അല്‍പം നാരങ്ങ നീര് പഞ്ഞിയില്‍ മുക്കി ഇത് കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്താല്‍ ഗുണം ഇരട്ടിയാവുന്നതാണ്. ഇത് വൈറ്റ്‌ഹെഡ്‌സിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button