ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ 108 ആംബുലൻസ് എയ്സുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എയ്സ് ഡ്രൈവർക്ക് പരിക്കേറ്റു. എന്നാൽ, ആംബുലൻസിൽ ഉണ്ടായിരുന്ന കുഞ്ഞ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറോടെ ദേശീയപാതയിൽ മാധവ ജംഗ്ഷനിൽ ആയിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രണ്ടു വയസുള്ള കുട്ടിയേയും കൊണ്ട് ബന്ധുക്കൾ മെഡിക്കൽ കോളജിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
Read Also : ശ്രീനിവാസന് വധം: പള്ളി ഇമാം ഉൾപ്പെടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍
വൈക്കോൽ കയറ്റി ഹരിപ്പാട് ഭാഗത്തേക്കു പോയ എയ്സുമായിട്ടായിരുന്നു കുട്ടി ഇടിച്ചത്. ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന്, ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസമുണ്ടായി.
Post Your Comments