ThiruvananthapuramKeralaLatest NewsNewsIndia

പ്ലാസ്റ്റിക്കിൽ പണിതത് 4967 കിലോമീറ്റര്‍ റോഡ്, ചരിത്ര നേട്ടവുമായി കേരളം

തിരുവനന്തപുരം: പ്ലാസ്റ്റിക്കിൽ പണിത 4967 കിലോമീറ്റര്‍ റോഡുമായി കേരളം ചരിത്രത്തിലേക്ക് നടക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള സംഘടനകളായ ഹരിതകര്‍മ്മസേന, പ്രവര്‍ത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ക്ലീന്‍ കേരള കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Also Read:പ്ലാസ്റ്റിക്കിൽ പണിതത് 4967 കിലോമീറ്റര്‍ റോഡ്, ചരിത്ര നേട്ടവുമായി കേരളം

ഇതുവരേയ്ക്കും 2800 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം. 734.765 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റോഡ് നിര്‍മാണത്തിനായി കമ്പനി കൈമാറിയത്.

അതേസമയം, റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കും മറ്റ് അസംസ്‌കൃത വസ്തുക്കളുമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. 2016 മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 10214 പദ്ധതികളാണ് ക്ലീന്‍ കേരള കമ്പനി കൈമാറിയ മാലിന്യം ഉപയോഗിച്ച്‌ പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button