മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടങ്ങളിലൊന്നാണ് മോനിഷയുടെ വേർപാട്. നടിയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയ പ്രേക്ഷകർക്കൊപ്പം നടൻ വിനീതുമുണ്ടായിരുന്നു. വിനീതിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മോനിഷ. മോനിഷയുടെ മരണ വാര്‍ത്ത ഏറ്റവും കൂടുതല്‍ ഹൃദയ വേദനയോടെയാണ് കേട്ടതെന്ന് വിനീത് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. വിനീത് നായക വേഷം ആദ്യമായി ചെയ്ത നഖക്ഷതങ്ങളിലും മോനിഷയായിരുന്നു നായിക. വീട്ടില്‍ വന്നപ്പോഴാണ് മരണവാര്‍ത്ത അറിഞ്ഞതെന്നും മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നുവെന്നും വിനീത് പറയുന്നു.
‘അഞ്ചിലധികം സിനിമകളില്‍ മോനിഷയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോൾ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും കുട്ടികളായിരുന്നു. അതിനാല്‍ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെണ്‍കുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാന്‍ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. തുടര്‍ച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയില്‍ തിരിച്ചെത്തിയപ്പോൾ, എന്നെ കാത്ത് നിന്ന അച്ഛനും അമ്മയും സഹോദരിയുമാണ് മോനിഷ പോയി എന്ന് പറഞ്ഞത്.
Also Read:ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ആകാൻ ചിന്ത ജെറോം ?
അമ്മ പറഞ്ഞ് തീര്‍ന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു. മൊത്തത്തില്‍ മരവിപ്പായിരുന്നു. വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. മൃതദേഹം ബാംഗ്ലൂര്‍ക്കാണ് കൊണ്ടുപോയത്. ഞാന്‍ ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് പോയി. മോനിഷയുടെ വിടവൊന്നും നികത്താനാവില്ല. അവള്‍ അവളുടെ കലയിലൂടെ ജീവിക്കുകയാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ശോഭനയുടെ ലെവലില്‍ വളരേണ്ട നടിയും നർത്തകിയുമാണ്. രണ്ടുപേര്‍ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഗോസിപ്പുകള്‍ വരിക സ്വാഭാവികമാണ്. മോനിഷയേയും എന്നേയും ചേര്‍ത്ത് വന്ന ഗോസിപ്പുകള്‍ ഞങ്ങള്‍ വായിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല’, വിനീത് കൂട്ടിച്ചേര്‍ത്തു.
Post Your Comments