തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ റീൽസ്, ഇൻസ്റ്റാഗ്രാം താരമായ വിനീത് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു. വിനീതിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയോളം വലവരുന്ന സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 4 ഫോണാണ് വിനീത് ഉപയോഗിച്ചുകൊണ്ടിരുന്നത്.
വിവാഹിതരായ നിരവധി സ്ത്രീകളുമായി ഇയാൾ സമൂഹമാധ്യമങ്ങൾ വഴി ബന്ധം തുടർന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭർത്താക്കൻമാർ വിദേശത്തുള്ള സ്ത്രീകളുമായിട്ടായിരുന്നു വിനീത് കൂടുതലും ബന്ധം പുലർത്തിയിരുന്നത്. ഭർത്താക്കൻമാർ വിദേശത്തിരുന്ന് വീഡിയോ കോൾ ചെയ്യുന്ന സ്ക്രീൻ ഷോട്ടുകൾ വീനിതിൻ്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ചിത്രങ്ങൾ അവരുടെ ഭാര്യമാരാണ് വിനീതിന് അയച്ചു നൽകിയതെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
തെളിവെടുപ്പിന് വേണ്ടി വിനീതിനെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.
അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. എന്നാൽ, വിനീതിനൊപ്പം പൊലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ല. വിനീതിനെ തിരക്കി മുന്നാമത്തെ പ്രാവശ്യമാണ് പൊലീസ് ഈ വീട്ടിൽ കയറുന്നതെന്നും ഇനി തങ്ങളുടെ ഭാഗത്തു നിന്ന് അയാൾക്ക് യാതൊരു സഹായങ്ങളും ഉണ്ടാകില്ലെന്നും വിനീതിൻ്റെ പിതാവ് പൊലീസുകാരോട് വ്യക്തമാക്കിയിരുന്നു.
കണിയാപുരത്തു നിന്ന് കവർച്ച നടത്തിയ പണം പ്രതികൾ പല ആവശ്യങ്ങൾക്ക് ചിലവാക്കിയെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ പണത്തിൽ കുറച്ച് ഉപയോഗിച്ച് വിനീത് ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. ബുള്ളറ്റ് വാങ്ങിയതിൽ ബാക്കി പണം കടം തീർക്കുവാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ പണം തൃശൂരിൽ വച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നെന്ന സൂചനകളാണ് പുറത്തു വരുന്നത്.
Post Your Comments