Latest NewsNewsLife StyleHealth & Fitness

ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവർ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നു ഏവർക്കും അറിയാം. കഴുത്തു വേദന, നടുവേദന ഇതിനു ഉദാഹരണങ്ങളാണ്.

എന്നാൽ, 9 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇപ്രകാരം ജോലി ചെയ്യുന്നവരിൽ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ പെട്ടെന്ന് പിടികൂടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read Also : പോലീസ് സേനയുടെ തലപ്പത്ത് മാറ്റം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോൾ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കും. പത്തുമണിക്കൂറോ അതിലധികമോ ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ശരാശരി കൂടിയ നിലയില്‍ ട്രോപോനിന്‍സ് കണ്ടെത്തിയതെന്നും ഇത് ഹൃദ്രോഗസാധ്യതയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button