Latest NewsKeralaNews

പോലീസ് സേനയുടെ തലപ്പത്ത് മാറ്റം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം: പോലീസ് സേനയുടെ തലപ്പത്ത് മാറ്റം. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്‌പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാറാണ് പുതിയ ജയിൽ മേധാവി. എസ് ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായി നിയമിച്ചു. ഷെയ്ക്ക് ധർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ജയിൽ മേധാവിയായിരുന്നു അദ്ദേഹം. ട്രാൻസ്‌പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറാണ് വിജിലൻസ് മേധാവിയായി നിയമിതനാകുന്നത്.

Read Also: സ്ത്രീകൾക്ക് തുടർച്ചയായി തലവേദന വരുന്നതിന്റെ കാരണമറിയാം

ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയത്.

Read Also: ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ട്: അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button