KozhikodeLatest NewsKeralaNattuvarthaNews

ബ്രൗണ്‍ഷുഗറുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ

കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്

കോഴിക്കോട്: ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന്‍ അറസ്റ്റില്‍. കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്. ചില്ലറ വിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 42 ഗ്രാം ബ്രൗണ്‍ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

സിറ്റി പൊലീസ് മേധാവി എ. അക്ബറിന്‍റെ നിര്‍ദേശപ്രകാരം ലഹരിക്കെതിരായ സ്പെഷ്യല്‍ ഡ്രൈവ് നടക്കവെ ടൗണ്‍ അസി. കമ്മീഷണര്‍ പി. ബിജുരാജിന്‍റെ നേതൃത്വത്തില്‍ കസബ എസ്.ഐ ശ്രീജിത്തും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്ന് ചാലപ്പുറത്തു നിന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.

Read Also : മാനുഷിക പരിഗണന നല്‍കി പൊതുജനങ്ങള്‍ക്ക് പരമാവധി വിദഗ്ധ ചികിത്സ ഉറപ്പാക്കണം: വീണ ജോർജ്ജ്

ഡന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ ഒ. മോഹന്‍ദാസ്, അംഗങ്ങളായ എ.എസ്.ഐ മനോജ്, കെ. അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയത്ത്, ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, കസബ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, എം. ബനീഷ്, ടി.കെ. വിഷ്ണുപ്രഭ, സൈബര്‍ സെല്ലിലെ രൂപേഷ്, രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button