കൊല്ലം: മാനുഷിക പരിഗണന നല്‍കി പൊതുജനങ്ങള്‍ക്ക് പരമാവധി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ഇടപെട്ട് സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
Also Read:നക്ഷത്രശോഭയിൽ ബിഗ് സ്ക്രീൻ പുരസ്കാര രാവ്: ടൊവിനോ തോമസ് മികച്ച നടൻ, ദർശന രാജേന്ദ്രൻ മികച്ച നടി
ഉപയോഗിക്കാതെ പൂട്ടിയിട്ട ശുചിമുറികൾ എല്ലാം തന്നെ തുറന്നു കൊടുക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശം നൽകി. അതോടൊപ്പം തന്നെ, വാര്‍ഡുകളില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടതിനെ തുടർന്ന് വാര്‍ഡിനകത്ത് ചെരിപ്പിടാന്‍ അനുവദിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം, മെഡിക്കൽ കോളേജിൽ ടി ടി ഇന്‍ജക്ഷന്‍ മരുന്ന് പുറത്തേക്ക് എഴുതുന്നതായി രോഗികൾ മന്ത്രിയോട് പരാതി പറഞ്ഞു. ഇതിനെ തുടർന്ന് പരാതിയിന്‍മേല്‍ മന്ത്രി പരിശോധന നടത്തുകയും, മരുന്നിന്റെ സ്റ്റോക്ക് കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments