വടക്കേകാട്: നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്.
മാർച്ച് 29-ന് തൃശൂർ മെഡിക്കൽ കോളജിൽ ആണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വ പുലർച്ചെ 2 മണിയോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ വ്യക്തമാക്കി.
Read Also : മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്
രജീഷാണു ഭർത്താവ്. നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇരട്ടക്കുഞ്ഞുങ്ങൾക്കു പുറമേ ശ്രീനിധി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ് സനീഷ.
Post Your Comments