ന്യൂഡൽഹി: ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. കുറ്റവാളികളെക്കാള്‍ ഒരുപടി മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബുദ്ധിപരമായി ഉയരണമെന്നും, എല്ലാവരും ടെക്‌നോളജിയെ കുറിച്ചുള്ള അറിവില്‍ വൈദഗ്ധ്യം നേടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
Also Read:രാവിലെ പപ്പായ കഴിക്കൂ : ഗുണങ്ങൾ നിരവധി
‘രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ട്. മോദി സര്‍ക്കാരിന്റെ ഇടപെടലില്‍ വടക്കുകിഴക്കന്‍ മേഖലയിലെ നക്‌സല്‍ പ്രശ്‌നവും മയക്കുമരുന്ന് വിഷയവും പരിഹരിച്ചു’, അമിത് ഷാ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കുറ്റവാളികൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ ഇടങ്ങളിലും മറ്റുമാണ് ഇവർ കൂടുതൽ താവളമടിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ പോലീസ് സേന കൂടുതൽ അറിവ് നേടേണ്ടതുണ്ട്.
Post Your Comments