മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ രണ്ടാം ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പ്രിട്ടോറിയസിനെ ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചു.
എന്നാല്‍, രണ്ടാം പന്തില്‍ ഡ്വയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്ട്രൈക്ക് ധോണിക്ക് കൈമാറി. മൂന്നാം പന്തില്‍ സിക്സും, നാലാം പന്തില്‍ ബൗണ്ടറിയും, അഞ്ചാം പന്തില്‍ രണ്ട് റണ്‍സും ധോണി അടിച്ചെടുത്തു. ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. അവസാന പന്ത് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി. 13 പന്തില്‍ 28 റണ്‍സുമായി ധോണിയും ഒരു റണ്ണോടെ ഡ്വയിന്‍ ബ്രാവോയും പുറത്താകാതെ നിന്നു.
Read Also:- ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സെടുത്തു. 43 പന്തില്‍ 51 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 32 സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തപ്പോൾ, ഹൃതിക് ഷൊക്കീന്‍ 25 റണ്‍സ് നേടി. ചെന്നൈക്കായി മഹേഷ് ചൗധരി മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 156-7.
Post Your Comments