ThiruvananthapuramNattuvarthaLatest NewsKeralaNews

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : നാല് പ്രതികൾ പൊലീസ് പിടിയിൽ

കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശന സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം. എച്ച് ഹൗസിൽ ഹസൈൻ (21), വാളിക്കോട് കൊപ്പം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്

നെടുമങ്ങാട്: വധശ്രമക്കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശന സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം. എച്ച് ഹൗസിൽ ഹസൈൻ (21), വാളിക്കോട് കൊപ്പം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫസ് അമിതവേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യംചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമുണ്ടാവുകയും തുടർന്ന്, സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പെടെ എട്ടോളം പേർ ചേർന്ന് വിനോദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

Read Also : അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറി‍ന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐമാരായ സൂര്യ, മണിക്കുട്ടൻ നായർ, പ്രബേഷൻ എസ്.ഐ റോജോ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മാധവൻ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button