റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 241 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണമാണ് വ്യാഴാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി, ശുചിമുറിയില്‍ ഷോക്കേറ്റ് അവശനിലയില്‍ ഭര്‍ത്താവും
7,53,124 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,40,008 പേർ രോഗമുക്തി നേടി. 9,075 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 59 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തര്‍ക്കത്തില്‍ 17ലധികം പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
Post Your Comments