Latest NewsKeralaNews

വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി, ശുചിമുറിയില്‍ ഷോക്കേറ്റ് അവശനിലയില്‍ ഭര്‍ത്താവും

തിരുവനന്തപുരം: വീടിനുള്ളില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാപ്പനംകോട് ആണ് സംഭവം. ഇഞ്ചിപ്പുല്ലുവിള സ്വദേശി ഗിരിജാ കുമാരിയാണ് മരിച്ചത്. ഭര്‍ത്താവ് സദാശിവന്‍ നായരെ വൈദ്യുതാഘാതമേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരിജയുടെ മരണകാരണം അവ്യക്തമാണ്.

Read Also : ശ്രീനിവാസൻ വധം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുള്ളില്‍ ഗിരിജാ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് താസമിക്കുന്ന മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയിരിന്നു. വിളിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു വരുത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഗിരിജയെ കണ്ടെത്തിയത്.

അവശനിലയില്‍ ശുചിമുറിക്കുള്ളില്‍ കിടന്നിരുന്ന സദാശിവന്‍ നായരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഹീറ്ററില്‍ നിന്ന് സ്വയം വൈദ്യുതാഘാത മേല്‍പിച്ചതാണെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗിരിജയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ശരീരത്തില്‍ പരിക്കുകളില്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി.

ദീര്‍ഘകാലമായി കിടപ്പ് രോഗിയാണ് ഗിരിജ. ഭര്‍ത്താവ് സദാശിവന്‍ നായര്‍ കെ.എസ്.ഇ.ബി യില്‍ നിന്ന് വിരമിച്ചയാളാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സദാശവന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്ന സംശയം പോലീസിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button