റായ്പൂര്‍: വിവാഹ ഘോഷയാത്രക്കിടെ തര്‍ക്കങ്ങള്‍ പതിവാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ രണ്ട് വിവാഹ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍, രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍, ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
Read Also : സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
ഒരു കൂട്ടരുടെ വിവാഹ ഘോഷയാത്ര കടന്ന് പോകുന്ന വേളയില്‍ മറ്റൊരു കൂട്ടര്‍ കടന്നുവരികയായിരുന്നു. ഇതോടെ റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെടുകയും ഇരു കൂട്ടര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തതായി റായ്പൂര്‍ റൂറല്‍ എഎസ്പി കീര്‍ത്തന്‍ റാത്തോഡ് പറഞ്ഞു.
രണ്ട് സംഘങ്ങള്‍ കടന്ന് പോകാമായിരുന്നിട്ടും, അവര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ഇത് തര്‍ക്കത്തില്‍ കലാശിച്ചു. ഇരുവശത്തും നിന്നുള്ള 17ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments