![](/wp-content/uploads/2022/04/sreenivasan-murder.jpg)
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാന് കൃത്യത്തില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ശേഖരിച്ച് അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തതായി പോലീസ് പറഞ്ഞു.
ദയ എന്നെ ചതിച്ചിട്ടില്ല, വേര്‍പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്
സഹദ് ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കൊലപാതകികൾക്ക് മറ്റ് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്. അറസ്റ്റിലായ പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Post Your Comments