ലിമ: ബലാത്സംഗ കേസിലെ പ്രതികളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ തീരുമാനിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറു. കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്കാണ് കടുത്ത ശിക്ഷ നല്‍കുവാന്‍ പെറു ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പ്രതികളെ രാസ വന്ധ്യംകരണത്തിന് വിധേയരാക്കാനുള്ള നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് പെറു ഭരണകൂടം അറിയിച്ചു. ഇത് സംബന്ധിച്ച ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പെറുവിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള അധിക ശിക്ഷയായാണ് വന്ധ്യംകരണത്തെ കണക്കാക്കുന്നതെന്ന് പെറുവിലെ നിയമ കാര്യമന്ത്രി ഫെലിക്സ് കെറോ ചൂണ്ടിക്കാട്ടി.
Read Also : ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം, ഭീകരരോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല : അമിത് ഷാ
ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് മൂന്ന് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ്, കുറ്റവാളികള്‍ക്ക് അധികശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ജയില്‍ ശിക്ഷയ്ക്കൊപ്പം പ്രതികളെ വന്ധ്യംകരണത്തിന് കൂടി വിധേയരാക്കും എന്നതാണ് പുതിയ നിയമം. ശിക്ഷാ കാലാവധിയുടെ അവസാനിമായിരിക്കും ഇത് നടപ്പിലാക്കുക.
അതേസമയം, പുതിയ നിയമം നിലവില്‍ വരണമെങ്കില്‍ പെറു കോണ്‍ഗ്രസില്‍ പുതിയ ബില്‍ പാസാകണം. ഇതിനിടെ വന്ധ്യകരണത്തിന് ബദലായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അടക്കമുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
രാജ്യത്തെ വനിതാ സംഘടനകളും പുതിയ നിര്‍ദേശത്തില്‍ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാ നേതാക്കളുടെ വിമര്‍ശനം.
Post Your Comments