ThiruvananthapuramKeralaNattuvarthaNews

ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയെ ഇന്ത്യയിലുള്ളൂ, അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്

കോഴിക്കോട്: ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂവെന്നും അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് ലീഗെന്നും രണ്ട് കൂട്ടരും ഇന്ത്യാ വിരുദ്ധരാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങൾ പറഞ്ഞതാണ്. അതിപ്പോൾ ശരിയാവുകയാണ്. ഇ. പി. ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ്‌ പാർട്ടിയാണ്. സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാൻസ് വിപ്ളവാഭിവാദ്യങ്ങൾ. പച്ചച്ചെങ്കൊടി സിന്ദാബാദ്..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button