ന്യൂഡൽഹി: ഇന്ത്യയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അന്താരാഷ്‌ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലോകത്തിന് നല്ല വാര്‍ത്തയാണെന്നും, ഉയര്‍ന്ന നിരക്കില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അവർ പറഞ്ഞു.
Also Read:മിനിട്ട് കൊണ്ട് മയണൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം
‘ചെറിയ തരംതാഴ്‌ത്തലിനിടയിലും ഈ വര്‍ഷം വളര്‍ച്ച 8.2 ശതമാനമാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ഇന്ത്യയ്‌ക്ക് ആരോഗ്യകരമാണ്, മാത്രമല്ല വളര്‍ച്ചാ മാന്ദ്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു ലോകത്തിന് ശുഭകരമായ വാര്‍ത്തകൂടിയാണ്. കൊറോണ സമയത്ത് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ, ഒരു ആഗോള പൊതുനന്മയാണ് ഇന്ത്യ ചെയ്തത്’, ജോര്‍ജീവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘ലോകത്തിന് കൂടുതല്‍ നിശ്ചയദാര്‍ഢ്യവും കൂടുതല്‍ പുരോഗതിയും ആവശ്യമുള്ള മറ്റൊരു മേഖലയായ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സുമായി ചേര്‍ന്ന് പുനരുപയോഗ ഊര്‍ജത്തില്‍ ലോകത്തെ നയിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അടുത്ത വര്‍ഷം ഇന്ത്യ ജി 20 യുടെ അധ്യക്ഷനാകുമെന്ന് എനിക്കുറപ്പുണ്ട്’, ജോര്‍ജീവ കൂട്ടിച്ചേർത്തു.
Post Your Comments