തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ, മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടിയത്.
പൂട്ടിയ ഷോപ്പുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞിരുന്നില്ല. പകരം സ്ഥലം കണ്ടെത്തിയ ചിലയിടങ്ങളിൽ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികളുമായി മുന്നോട്ട് പോകുന്നതിനും കഴിഞ്ഞില്ല.
നിലവിൽ, തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2 എന്നിങ്ങനെയാണ് പുതിയതായി മദ്യശാലകൾ ആരംഭിക്കുന്നത്.
Post Your Comments