ThiruvananthapuramLatest NewsKeralaNattuvarthaNews

മുക്ക് പണ്ടം പണയം വച്ച്‌ പണം തട്ടിയെടുത്തു : യുവതി അറസ്റ്റിൽ

നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്

വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച്‌ പണം തട്ടിയ പ്രതി അറസ്റ്റിൽ. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. നിലമാമൂട് ശരണ്‍ വേദി ഫിനാന്‍സില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായത്.

രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ രണ്ടു പവന്റെ മുക്ക് പണ്ടം പണയം വച്ച്‌ 48,000/ രൂപ കൈപ്പറ്റിയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യവും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാജിത എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Read Also : 75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും മെട്രോയിൽ ഇനി  പകുതി ടിക്കറ്റ്  നിരക്ക്

വെള്ളറട എസ്.എച്ച്‌.ഒ മൃദുല്‍ കുമാര്‍, എഎസ്ഐ ശ്യാമളദേവി സി. പി.ഒ. നിത്യ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, സജിന്‍, പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button