Latest NewsNewsIndia

രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ട്: പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്ന് ഭാഗ്യരാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തമിഴ് ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന നടന്‍ ഭാഗ്യരാജ് രംഗത്ത്. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം സ്വീകരിക്കാന്‍, ഭാഗ്യരാജ് ബുധനാഴ്ച ചെന്നൈയിലെ ബിജെപി ഹെഡ് ഓഫീസിലെത്തിയിരുന്നു.

രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്നും ചടങ്ങില്‍ ഭാഗ്യരാജ് വ്യക്തമാക്കി. കണ്ണും കാതുമില്ലാതെ മാസം തികയാതെ പിറന്നവരാണ് മോദിയെ വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി: കർണാടകയിലും ബുൾഡോസർ ഇറക്കുമെന്ന് ബിജെപി സർക്കാർ

‘മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവരാണെന്ന് കരുതുക, അതായത്, അവര്‍ മൂന്ന് മാസത്തിനുള്ളില്‍ ജനിച്ചവരാണ്, എന്തുകൊണ്ടാണ് ഞാന്‍ മൂന്ന് മാസം എന്ന് പറയുന്നത്? കാരണം ഗര്‍ഭത്തിന്റെ നാലാം മാസത്തില്‍ മാത്രമേ കുഞ്ഞിന്റെ വായ രൂപം കൊള്ളുകയുള്ളൂ. അഞ്ചാം മാസത്തില്‍ മാത്രമേ ചെവി വികസിക്കുന്നുള്ളൂ. അതുകൊണ്ടാണ് ഈ ആളുകള്‍ പോസിറ്റീവ് ഒന്നും സംസാരിക്കാത്തത്, അവരോട് എന്തെങ്കിലും പോസിറ്റീവ് പറഞ്ഞാല്‍ പോലും അവര്‍ അത് കേള്‍ക്കുന്നില്ല. അതിനാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് ചെവിയോ വായോ വികസിച്ചിട്ടില്ലെന്ന് നാം പരിഗണിക്കണം. അവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല,’ ഭാഗ്യരാജ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button