MalappuramLatest NewsKeralaNattuvarthaNews

അരീക്കോട് ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു

കഴിഞ്ഞ രണ്ടു ദിവസങ്ങളായി അരീക്കോടും പരിസരത്തുമായി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ ആക്രമണത്തിൽ കടിയേറ്റത്

അരീക്കോട്: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അരീക്കോടും പരിസരത്തുമായി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ ആക്രമണത്തിൽ കടിയേറ്റത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്ന് നായെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.

Read Also : ശ്രീനിവാസൻ വധം: കൊലയാളി സംഘം നഗരം വിട്ടെന്ന് പോലീസ്, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി

തിങ്കളാഴ്ച നായെ പിടികൂടാൻ എടവണ്ണയിൽ നിന്ന് എത്തിയ ഇ.ആർ.എഫ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന്, ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ അരീക്കോട് വാഴക്കാട് ജങ്ഷനിൽ നിന്ന് എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ നായയെ പിടികൂടിയത്. നിരീക്ഷണത്തിൽ ഇരിക്കെ ഉച്ചയോടെയാണ് നായ ചത്തത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.

അതേസമയം നായക്ക് പേവിഷബാധയുണ്ട് എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി. ഇതിന്‍റെ ഫലം ബുധനാഴ്ച വരുമെന്ന് അരീക്കോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button