തിരുവനന്തപുരം: കേരള പൊലീസിന് എന്തെല്ലാം പണികൾ അല്ലെ. ഇപ്പോഴിതാ, കശുവണ്ടി ശേഖരിക്കേണ്ട ചുമതലയും. പൊലീസിന്റെ അധീനതയിലുള്ള പ്രദേശത്തെ കശുവണ്ടികള്‍ ശേഖരിക്കേണ്ട ചുമതലയാണ് പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. കേരള ആംഡ് പൊലീസിന്റെ നാലാം ബറ്റാലിയനിലെ എസ്‌ഐ അടക്കം മൂന്നുപേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
read also: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി
കണ്ണൂര്‍ കേന്ദ്രമായുള്ള കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ കശുമാവുകളുണ്ട്. ഇവയില്‍ നിന്നുള്ള കശുവണ്ടി ശേഖരിക്കാന്‍ മുൻ കാലങ്ങളിൽ കരാര്‍ നല്‍കുകയായിരുന്നു പതിവ്. എന്നാൽ, നാലു തവണ ലേലം നിശ്ചയിച്ചെങ്കിലും ഇത്തവണ ആരും എറ്റെടുക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ചുമതല പൊലീസിന് നൽകിയത്.
താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകും മുമ്പ് ശേഖരിക്കാനും കേടുപാടു കൂടാതെ സൂക്ഷിക്കാനും പൊലീസ് സേനാംഗങ്ങളെ ചുമതലപ്പെടുത്തിയ ഉത്തരവ് പുറത്തിറങ്ങി.
Post Your Comments