KollamKeralaNattuvarthaLatest NewsNews

ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തു : മധ്യവയസ്കൻ അറസ്റ്റിൽ

തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജാണ് (52) പൊലീസ് പിടിയിലായത്‌

കുന്നിക്കോട്: ബസിൽ യാത്രക്കാരിയെ ശല്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ് അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജാണ് (52) പൊലീസ് പിടിയിലായത്‌.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്കു പോയ കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ യാത്രക്കാരിയെ ശല്യം ചെയ്തത്. വിളക്കുടി ജങ്ഷന് സമീപം കുന്നിക്കോട് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ലാപ്ടോപ് അടിച്ചു പൊട്ടിക്കുകയായിരുന്നു.

Read Also : എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല : കോടിയേരി ബാലകൃഷ്ണന്‍

തുടർന്ന്, ഇയാൾക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനും സ്റ്റേഷൻ മുതലുകൾ നശിപ്പിച്ചതിനും പി.ഡി.പി.പി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

കുന്നിക്കോട് ഇൻസ്‌പെക്ടർ പി.ഐ. മുബാറക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ, എ.എസ്.ഐ ലാലു, സി.പി.ഒമാരായ മിനി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പത്തനാപുരം കോടതിയിൽ ഇന്ന് ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button