KeralaLatest NewsNews

എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വര്‍ഗീയകലാപത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also :‘കലാപം തടയാൻ അമിത് ഷായുടെ വീട് പൊളിക്കുക’: ജഹാംഗീർപുരിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ എഎപി നേതാവ് രാഘവ് ഛദ്ദ

‘എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല. ആശയത്തെ നിരോധിക്കാനാകില്ല, നിരോധിച്ചാല്‍ മറ്റൊരുപേരില്‍ വരും. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുളള രാഷ്ട്രീയനാടകമാണ് നടക്കുന്നത്’, കോടിയേരി ചൂണ്ടിക്കാട്ടി.

പാലക്കാട്ടെ കൊലപാതകങ്ങളില്‍ യു.ഡി.എഫിന്റേത് സങ്കുചിത നിലപാടെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫ് കൊലപാതകങ്ങളെ അപലപിച്ചില്ല. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു. യുഡിഎഫ് നിലപാട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും കോടിയേരി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button