ThiruvananthapuramNattuvarthaKeralaNews

‘തലസ്ഥാന നഗരിയിലും വർഗ്ഗീയതയുടെ കാട്ടുതീ’: ഇരകൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് ജഹാംഗീർപുരിയിൽ ഇടിച്ചു നിരത്തലിന് നേതൃത്വം നൽകിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കോർപ്പറേഷന്റെ നടപടിയിലെ ഇരകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണരൂപം :

വർഗീയ സംഘർഷങ്ങളുടെ പേരിൽ ഏതെങ്കിലുമൊരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങളും, വീടും കടകളും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്ന കാട്ടുനീതി മധ്യപ്രദേശും യു.പിയും കടന്ന് രാജ്യത്തിൻ്റെ തലസ്ഥാന നഗരിയിൽ എത്തിയിരിക്കുകയാണ്.

സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീർപുരയിൽ ഇടിച്ചു നിരത്തലിന് നേതൃത്വം നൽകിയവർക്കെതിരെ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളണം. ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button