
മാഞ്ചസ്റ്റർ: സിനിമ മേഖലയിൽ കെ.ജി.ഫ് തരംഗം സുനാമി പോലെ അലയടിക്കുകയാണ്. പ്രായഭേദമില്ലാതെ പലരും ഇതിനോടകം കെ.ജി.ഫ് ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സിനിമയുടെ തരംഗം അങ്ങ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമെത്തി. ആരാധകരുടെ പ്രിയ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് കെ.ജി.ഫ് ഏറ്റെടുത്തിരിക്കുന്നത്.
തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഗുണ്ടോഗൻ, ഫിൽ ഫോഡൻ തുടങ്ങിയവരുടെ ഫോട്ടോയുടെ കൂടെയാണ് പേരുകളുടെ ആദ്യത്തെ അക്ഷരം സാദൃശ്യപെടുത്തി കെ.ജി.എഫ് എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുന്നത്.
Read Also:- കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ
ഒരു ഇന്ത്യൻ സിനിമയ്ക്ക് ലോകോത്തര ജനപ്രീതിയുടെ അടയാളമായി ഇതിനെ ആരാധകർ കാണുന്നു. ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ടീമാണ് സിറ്റി. അപകടകാരികളായ മൂന്ന് താരങ്ങളെ കെ.ജി.എഫ് ആയി താരതമ്യപ്പെടുത്തിയ സിറ്റിയുടെ പോസ്റ്റ് ഇതിനകം വൈറലായിട്ടുണ്ട്.
Post Your Comments